മൂന്ന് കുടുംബങ്ങള്‍ക്ക് സ്ഥലം വീതിച്ച് നല്‍കി യുവാവ്

0

വീതമായി ലഭിച്ച സ്ഥലം ആലംബഹീനരായ മൂന്ന് കുടുംബങ്ങള്‍
ക്ക് വീതിച്ച് നല്‍കി മാതൃകയായി ഒരു യുവാവ്. പെരിക്കല്ലൂര്‍ കുടിയിരുപ്പില്‍ ജോമോന്‍  ആണ് 15 സെന്റ് സ്ഥലം മൂന്ന് കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കി സഹാനുഭൂതിയുടെ പുതിയ മാതൃക കാട്ടിയിരിക്കുന്നത്. പിതാവ് മരിക്കുന്നതിന് മുമ്പുള്ള ആഗ്രഹമായിരുന്നുവെന്നും, അത് സഫലമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് മൂന്ന് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതെന്ന് ജോമോന്‍ പറഞ്ഞു. ഭൂമിയില്ലാത്തവരും ഏറ്റവും അര്‍ഹരായവരെയുമാണ് പഞ്ചായത്ത് മെമ്പര്‍മാരുടെ അന്വേഷണത്തിലൂടെ കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍, തളര്‍വാത രോഗങ്ങള്‍ എന്നിവ മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, ആശ്രയമില്ലാത്ത ഒരു കുടുംബത്തിനുമാണ് ജോമോന്‍ ഭൂമി നല്‍കുന്നത്. സ്വന്തമായി ഭൂമിയില്ലാത്ത ഈ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭൂമി ലഭിക്കുന്നതോടെ അവരുടെ വീടെന്ന സ്വപ്നം കൂടി അധികം വൈകാതെ സാക്ഷാത്ക്കരിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്. പിതാവ് നല്‍കിയ 85 സെന്റ് സ്ഥലത്തില്‍ നിന്നാണ് 15 സെന്റ് ജോമോന്‍ നല്‍കുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള സ്ഥലമായാതിനാല്‍ തന്നെ ഭൂമി ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് ഇവിടെ വീട് വെച്ച് താമസിക്കാന്‍ മറ്റ് പ്രതിസന്ധികളൊന്നുമുണ്ടാവില്ല. തന്നെ സംസ്‌ക്കരിക്കാന്‍ കല്ലറ വാങ്ങുന്നതിന് പകരം ആ പണം സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ചിലവഴിക്കണമെന്ന മരിക്കും മുമ്പുള്ള പിതാവിന്റെ ഉപദേശമായിരുന്നു ഇങ്ങനെയൊരു പ്രവത്തിയിലേക്ക് ജോമോനെ നയിച്ചത്. തനിക്ക് ലഭിച്ച ബാക്കി ഭൂമിയില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കാനും ജോമോന് പദ്ധതിയുണ്ട്. ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ജോമോന് പിന്തുണയും പ്രചോദനവുമായി ഭാര്യ ഷൈനിയും ഒപ്പമുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!