പാടിച്ചിറ കിഴക്കേക്കുന്ന് സ്വയംഭൂ ശ്രീ കിരാത ശിവ പാര്‍വതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്‌മ ശ്രീ ശശിധരന്‍ നമ്പൂതിരി കൊടിയേറ്റി. ഫെബ്രുവരി 16,17,18 തീയതികളിലായാണ് ഉത്സവം കൊണ്ടാടുന്നത്. ഉത്സവത്തോടനുബന്ധിച്ച ഭക്തി പുരസ്സരമായ താന്ത്രിക കര്‍മങ്ങള്‍, ആഘോഷകരമായ താലപ്പൊലി ഘോഷയാത്ര, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.
കോടിയേറ്റിനു ഉത്സവാഘോഷകമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പാറക്കല്‍,, ചെല്ലപ്പന്‍ പഴയം പ്ലാത്, ബിജു പ്‌ളാശ്ശേരി, സുനില്‍ പി സി സുകുമാരന്‍ കല്ലും പുറത്ത്, ശോഭന കണ്ണങ്കര, ഷിജു സി എസ്, സുരേഷ് കല്ലും പുറത്ത്, വിക്രമന്‍ എസ് നായര്‍, സുനില്‍ കുന്നതാട്ടില്‍, ധന്യ ഷിജു, പ്രേമ രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.