മീനങ്ങാടി: താഴെ കൊളഗപ്പാറയില്‍ ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ(35) ആണ് മരിച്ചത്. ബത്തേരിയില്‍ തട്ടുകട നടത്തുന്ന ജിജു സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ ബൈക്കിലിടിക്കുകയായിരുന്നു.
ഭാസിയുടേയും, സുശീലയുടേയും മകനാണ് ജിജോ. ഷിജോ, ഷില്ലി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.സംസ്‌കാരം മുണ്ടക്കറ്റി ലൂദറന്റ് പള്ളി സെമിത്തേരിയില്‍ നടക്കും