കിഡ്‌സ് ഫുട്‌ബോള്‍ മേള ഡിസംബര്‍ 29, 30 തീയ്യതികളില്‍
സെന്റ് കാതറിന്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള കിഡ്‌സ് ഫുട്‌ബോള്‍ മേള ഡിസംബര്‍ 29, 30 തീയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വള്ളിയൂര്‍ക്കാവ് മൈതാനത്ത് വെച്ചായിരിക്കും മേള നടക്കുക. 13 വയസിനും 11 വയസിനും താഴെയുള്ള കുട്ടികള്‍ക്കായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. വടക്കെ വയനാട്ടില്‍ തന്നെ ഗ്രാസ്സ് റൂട്ട് ലെവലില്‍ ആദ്യത്തെ കിഡ്‌സ് ഫുട്‌ബോള്‍ മേളയായിരിക്കും ഇത്. മേളയുടെ സമാപനം നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് നിര്‍വ്വഹിക്കുമെന്നും സംസ്ഥാന ഫുട്‌ബോള്‍ താരങ്ങള്‍ സമാപന യോഗത്തില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടൂര്‍ണ്ണമെന്റ് ചെയര്‍മാന്‍ പി.മുരളീദാസ്, സാബു ജോസഫ്, ശരത് ലാല്‍, ടൈറ്റസ് കെ ജേക്കബ്, സജിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.