മോഷ്ടിച്ച കാറുമായി രക്ഷപ്പെടാന്‍ ശ്രമം യുവാവ് പിടിയില്‍
കണ്ണൂര്‍ പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മോഷ്ടിച്ച വാഹനം കൈമാറിയ ഇന്നോവ കാറുമായി തലശ്ശേരി റോഡിലൂടെ മാനന്തവാടി ഭാഗത്തേക്കുള്ള യുവാവിന്റെ പരക്കം പാച്ചിലിന് മാനന്തവാടി പോലീസ് വിലങ്ങുതടിയായി. നാലിലേറെ സ്ഥലങ്ങളില്‍ നിന്നും പോലീസ് കൈകാണിച്ച് നിര്‍ത്താതെ പോയ വാഹനം തലപ്പുഴ പോലീസിനെ വെട്ടിച്ച് കടന്ന യുവാവ് മാനന്തവാടി പോലീസ് ഫ്ളൈയിംങ്ങ് സ്‌ക്വാഡിനേയും വെട്ടിച്ച് കടന്നുപോകുന്നതിനിടെ ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ സുശാന്ത് കാറിന് വിലങ്ങനെ ജീപ്പിട്ടതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടി. എരുമത്തെരുവില്‍ വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ റോഡരികിലെ കല്ലുകളിലിടിച്ച് നില്‍ക്കുകയും അവിടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പ്രതിയുടെ തുടയെല്ലിന് പൊട്ടലേറ്റു. പെരളശേരി പള്ളിയത്ത് വീട്ടില്‍ ഷാക്കിര്‍ (24) ആണ് രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റത്. പരിക്കേറ്റ ഷാക്കിറിനെ പോലീസ് മനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പിണറായി പോലീസ് മാനന്തവാടിയിലെത്തി ഷാക്കിറിനെയും വാഹനവും കൊണ്ടു പോയി, ഷാക്കിറിനെ തലശ്ശേരി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.