വയനാട് മെഡിക്കല്‍ കോളേജിന് അമ്പുകുത്തിയിലെ നിക്ഷിപ്ത വന ഭൂമിയില്‍ നിന്ന് സ്ഥലമേറ്റടുക്കണം
വയനാട് മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം മാനന്തവാടി അമ്പുകുത്തിയിലെ നിക്ഷിപ്ത വന ഭൂമിയില്‍ നിന്ന് ഏറ്റെടുക്കണമെന്ന് ജനതാദള്‍ എസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മാനന്തവാടി മുനിസിപ്പാലിറ്റി 4-ാം വാര്‍ഡിലാണ് 40 ഏക്കര്‍ നിക്ഷിപ്തവനഭൂമിയുള്ളത്. മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ തലപ്പുഴ ബോയിസ് ടൗണിലെ സ്ഥലം ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരയാണ്്. വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയിലായതിനാല്‍ ഇവിടേക്ക് ഒന്നര കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളു. വാര്‍ത്താ സമ്മേളനത്തില്‍ അസീസ് കൊടക്കാട്ട്, രാജന്‍ ഒഴകോടി തുടങ്ങിയവര്‍ പങ്കെടുത്തു.