ജാതിയ അധിക്ഷേപം :പരാതി ഹൈക്കോടതിയിലേക്ക്

0

ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെതിരായ ജാതിയ അധിക്ഷേപ പരാതി, ഹൈക്കോടതിയെ സമീപക്കാനൊരുങ്ങി പരാതിക്കാരിയും കുടുംബവും . കേസ് ഒത്ത് തീര്‍പ്പാക്കാന്‍ വെളളമുണ്ട സ്റ്റേഷന്‍ ഓഫിസര്‍ ഇടപ്പെട്ടെന്ന് പരാതിക്കാരി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരി .
തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റായ എന്‍ഡി അപ്പച്ചന്‍ അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരാതി നല്‍കിയെങ്കിലും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് എസ്.സി,എസ്.ടി കമ്മിഷനെ യുവതി സമീപിച്ചത്. തെളിവുകളുമായി കോടതിയെ സമിപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!