ടൗണില്‍ അനധികൃതമായി വഴിയോരക്കച്ചവടം നടത്തുന്ന ഗുഡ്സ് വാഹനങ്ങളെ വ്യാപാരി വ്യസായി ഏകോപനസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. വഴിയോരക്കച്ചവടത്തിന് പഞ്ചായത്ത് അനുവദിച്ച സ്ഥലങ്ങളിലല്ലാതെ ടൗണിന്റ പലഭാഗത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടുളള കച്ചവടം വ്യാപാരികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വഴിയോരക്കച്ചവടം വര്‍ധിച്ച സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇതുസംബന്ധിച്ച് അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തില്‍ പരാതിയും നല്‍കി. യൂണിറ്റ് സെക്രട്ടറി സി. റഷീദ്, ട്രഷറര്‍ സന്തോഷ് എക്സല്‍, വൈസ് പ്രസിഡന്റ് ഹരികുമാര്‍, യൂത്ത് വിങ് പ്രസിഡന്റ് കെ.പി. വിപിന്‍, ബിനോ മരിയാസ്, ധനേഷ് കുട്ടായി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.