ജലനിധിയില്‍നിന്നുള്ള വെള്ളംവിതരണം നിലച്ചു, വെള്ളത്തിനായി ദുരിതത്തിലായി ഗോത്രകുടുംബങ്ങള്‍. നൂല്‍പ്പുഴ പണയമ്പം പണിയകോളനിയിലെ രണ്ട് കുടുംബങ്ങളാണ് കുടിവെളളത്തിന്നായി ദൂരെയിടങ്ങളെ ആശ്രയിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ജലനിധി വെള്ളം എത്തുന്നില്ലന്നും പണമടച്ചിട്ടും വെള്ളം എത്താത്തിന്റെ കാരണമറിയില്ലന്നും കോളനിക്കാര്‍.
ജലനിധി വെള്ളം എത്തായതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്. നിലവില്‍ വനാതിര്‍ത്തിയിലുടെയുള്ള ഒറ്റയടിപ്പാതയിലൂടെ ഏറെദൂരം സഞ്ചരിച്ച് പൊതുകിണറില്‍ നിന്നുമാണ് വെള്ളം ശേഖരിച്ച് മടങ്ങുന്നത്. കൃത്യമായി പണമടച്ചിട്ടും എന്തുകൊണ്ടാണ് ജലനിധി വെള്ളം എത്താത്തതെന്ന് അറിയില്ലന്നാണ് കോളനിക്കാര്‍ പറയുന്നത്. രണ്ട് വീടുകളിലായി കുട്ടികളടക്കം ഏഴുപേരാണ് ഇവിടെയുളളത്. അലക്കാനും കുളിക്കാനും കന്നുകാലികള്‍ക്ക് നല്‍കാനുമായി ഇവര്‍ സമീപത്തെ നീര്‍ച്ചാലിനെയാണ് ആശ്രയിക്കുന്നത്. രണ്ട് വീടുകള്‍ മാത്രമുള്ളതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്നും കുടിവെളളമൊരുക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭിക്കുകയുമില്ല. ഇതിനുപുറമെ കോളനിയിലേക്ക് എത്തിപ്പെടാന്‍ വഴി സൗകര്യമില്ലാത്തതും കുടുംബാഘങ്ങളുടെ ജീവിതം ദൂരിതപൂര്‍ണമാക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post