സംസ്ഥാനത്തെ മികച്ച പരമ്പരാഗത ക്ഷീരസഹകരണ സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്. രണ്ടാംതവണയാണ് സംഘം ഈ അവാര്‍ കരസ്ഥമാക്കുന്നത്. പാലുല്‍പാദന വിപണന രംഗങ്ങളിലും ക്ഷീരകര്‍ഷകരെ സംഘം സഹായിക്കുന്നതില്‍ കൈകൊണ്ട പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. 2015ലും ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ലഭിച്ചിരുന്നു
നാല് കുപ്പി പാല്‍ സംഭരിച്ച് 1963ല്‍ തുടക്കം കുറിച്ച സംഘമിപ്പോള്‍ 3600 കര്‍ഷകരില്‍ നിന്നായി 32000 ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതോടൊപ്പം പാലുല്‍പാദന വിപണന രംഗങ്ങളിലും ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിലും മികച്ച പ്രവര്‍ത്തനാണ് സംഘം നടത്തിവരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് 2022- 23 വര്‍ഷത്തെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സുല്‍ത്താന്‍ബത്തേരി ക്ഷീരസഹകരണസംഘത്തെ തേടിയെത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് കഴിഞ്ഞദിവസം തൃശൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും സംഘംഭരണസമിതി ഏറ്റുവാങ്ങി. രണ്ടാംതവണയാണ് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സംഘത്തിനു ലഭിക്കുന്നത്. ഇതിനുമുമ്പ് 2015ലാണ് അവാര്‍ഡ് ലഭിച്ചത്. സംഘത്തിന് നമ്പികൊല്ലിയില്‍ സ്വന്തമായി ശീതീകരണ പ്ലാന്റുമുണ്ട്. അടുത്തിടെ കടുവ ആക്രമണത്തില്‍ ചത്ത പതിമൂന്ന് പശുക്കളുടെ ഉടമകള്‍ക്ക് സംഘം പതിനയ്യായിരം രൂപവീതവും 9 കിടാരികളുടെ ഉടമകള്‍ക്ക്
പതിനായിരം രൂപ വീതവും സഹായമായി നല്‍കുകയും ചെയ്തു.