നടവയല്‍ സെന്റ് തോമസ് എല്‍ പി സ്‌കൂള്‍ 74 -ാം മത് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാഭ്യാസ സെമിനാറും രക്ഷാകര്‍തൃ സംഗമവും ഒ.ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്തു വാര്‍ഷിക പൊതുസമ്മേളനം ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു മാനന്തവാടി രൂപത സഹായമെത്രാന്‍ ബിഷപ്പ് മാര്‍ അലക്‌സ് താരാമംഗലം അധ്യക്ഷയായിരുന്നു.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി. സര്‍വ്വിസില്‍ നിന്ന് വിരമിക്കുന്ന അധ്യാപികമാരായജോളി ഇമ്മാനുവല്‍ , പി ടി മറിയം എന്നിവരെ ആദരിച്ചു.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.സിജോ ഇളം കുന്നപ്പുഴ, സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ ജോസ് മേച്ചേരി, എഇഒ മോഹനന്‍ , നജീബ് കരണി , പ്രധാനാധ്യാപകന്‍ കെ.ജെ ജോസഫ് , അന്നക്കുട്ടി ജോസ് . തങ്കച്ചന്‍ നെല്ലിക്കയം , സന്ധ്യ ലിഷു , ഷിമാ മാനുവല്‍ , ഷംസുദ്ധീന്‍ പള്ളികര,പിടിഎ പ്രസിഡന്റ് ജിന്‍സണ്‍ , റീത്താ സ്റ്റാന്‍ലി ,തുടങ്ങിയവര്‍ സംസാരിച്ചു . തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി .