അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 2022-23 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അങ്കണവാടി കലോത്സവം മക്കിയാട് സെന്റ് ജൂഡ് ഹാളില്‍ സംഘടിപ്പിച്ചു.പഞ്ചായത്തിലെ 26 അംഗണ്‍വാടികളില്‍ നിന്നും 200 ലധികം കുട്ടികള്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മൈമൂന അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമന്‍,കെ വിജയന്‍,വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കുസുമം ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ രമ്യ താരേഷ്, വാര്‍ഡ് മെമ്പര്‍മാരായ ചന്തു മാസ്റ്റര്‍,സിനി തോമസ്,ബിന്ദു മണപ്പാട്ടില്‍,പ്രീത രാമന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷിഞ്ജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി,വാര്‍ഡ് മെമ്പര്‍ പി.എ ബാബു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.