ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ല റാലി ആരംഭിച്ചു.
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ റാലിയും സ്കൗട്ട് ഗൈഡ് സംഗമവും ആരംഭിച്ചു.ഫെബ്രുവരി 12 വരെയാണ് റാലി നടക്കുന്നത്. മാനന്തവാടി ജിവിഎച്എസ്എസ് ഗ്രൗണ്ടില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലഗംഗാധരന്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസത്തെ ജില്ലാ റാലിക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന സംഗമം മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.പത്മശ്രീ ചെറുവയല്‍ രാമന് മുഖ്യാതിഥിയായിരുന്നു.തുടര്‍ന്ന് നടന്ന നൃത്തസന്ധ്യ ഫ്ളവേഴ്സ് ടോപ്പ് സിംഗര്‍ കൗഷിക് വിനോദ് ഉദ്ഘാടനം ചെയ്തു. 2500 ലധികം വരുന്ന കുട്ടികളാണ് സംഗമത്തില്‍ പങ്കാളികളാകുന്നത്.