കര്‍ഷക രക്ഷായാത്ര 12ന് ജില്ലയില്‍

0

അഖിലേന്ത്യ കിസാന്‍ സഭ നടത്തുന്ന കര്‍ഷക രക്ഷായാത്ര ഫെബ്രുവരി 12,13 തീയതികളില്‍ വയനാട്ടില്‍ പര്യടനം നടത്തുമെന്ന് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12 ഓളം ആവശ്യങ്ങള്‍ ഉയര്‍ത്തി ഫെബ്രുവരി 23ന് തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ നടക്കുന്ന കര്‍ഷക മഹാ സംഗമത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ജാഥ.

കര്‍ഷകരെ രക്ഷിക്കുക, കൃഷിയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി അഖിലേന്ത്യ കിസാന്‍ സഭ ഫെബ്രുവരി 10 മുതല്‍ 17 വരെ നടത്തുന്ന കര്‍ഷകരക്ഷാ യാത്ര ഫെബ്രുവരി 12,13 തീയതികളില്‍ വയനാട്ടില്‍ എത്തുകയാണ്.തിരുവനന്തപുരത്തു നിന്നും, കാസര്‍ഗോഡ് നിന്നും, ഫെബ്രുവരി 10ന് ആരംഭിക്കുന്ന രണ്ട് ജാഥകള്‍ ഫെബ്രുവരി 17-ന് തൃശ്ശൂരില്‍ സംഗമിക്കും. ബഫര്‍ സോണ്‍ വിഷയങ്ങളില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുക, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ലാഭവില ഉറപ്പാക്കുക, തുടങ്ങിയവയും പ്രധാന ആവശ്യങ്ങളാണ്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് 23-ന് ശേഷം ശക്തമായ സമരം കേരളമൊട്ടാകെ ആരംഭിക്കുവാനും കിസാന്‍ സഭ തീരുമാനിച്ചിട്ടുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു. കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഡോ അമ്പി ചിറയില്‍, സംസ്ഥാന സമിതിയംഗം കെ.എം ബാബു, ജില്ലാ ഭാരവാഹികളായ വി ദിനേശ്കുമാര്‍, ജി മുരളീധരന്‍

 

Leave A Reply

Your email address will not be published.

error: Content is protected !!