സംസ്ഥാന ബധിര കായിക കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ല ആതിഥ്യം വഹിക്കുന്ന 12-ാമതു സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ഫെബ്രുവരി 10 മുതല്‍ 13 വരെയാണ് മത്സരങ്ങള്‍. മീനങ്ങാടി ശ്രീകണ്ഠപ്പഗൗഡര്‍ സ്റ്റേഡിയത്തിലും മുട്ടില്‍ ഡബ്ല്യുഎംഒ കോളേജ് ഗ്രൗണ്ടിലുമായി നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 11ന് എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ നിര്‍വഹിക്കും.14 ജില്ലകളില്‍ നിന്നുമായി 200-ല്‍ പരം ക്രിക്കറ്റ് കളിക്കാര്‍ പങ്കെടുക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സമ്മാനദാനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷംസാദ് മരയ്ക്കാര്‍ നിര്‍വ്വഹിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.