വിത്തുത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുനെല്ലി വിത്തുല്‍ത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കുന്ന വിത്തുത്സവത്തില്‍ പാരമ്പര്യവിത്തുകളുടെ പ്രദര്‍ശനവും വില്‍പ്പനയും കാര്‍ഷിക സെമാനാറുകളും നടക്കും.13-ഓളം പവലയിനുകളായി നെല്ല്, ചെറുധാന്യങ്ങള്‍, കിഴങ്ങ് വിളകള്‍, കുരുമുളക്,കാപ്പി,പച്ചക്കറി,വാഴ എന്നിവയുടെ വൈവിധ്യമാര്‍ന്ന നാടന്‍ വിത്തുകളുടെ പ്രദര്‍ശനവും വിപണനവുമാണ്‌ഫെബ്രുവരി 10മുതല്‍ 12വരെ കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് ഒരുങ്ങുന്നത്.
13-ഓളം പവലയിനുകളായി നെല്ല്, ചെറുധാന്യങ്ങള്‍, കിഴങ്ങ് വിളകള്‍, കുരുമുളക്,കാപ്പി,പച്ചക്കറി,വാഴ എന്നിവയുടെ വൈവിധ്യമാര്‍ന്ന നാടന്‍ വിത്തുകളുടെ പ്രദര്‍ശനവും വിപണനവുമാണ്‌ഫെബ്രുവരി 10മുതല്‍ 12വരെ കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് ഒരുങ്ങുന്നത്.നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ മേളയും, കലാ സാംസ്‌കാരിക പരിപാടികള്‍, വടംവലി എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടത്തും.ജില്ലാ ജൈവ വൈവിധ്യബോര്‍ഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ മിഷന്‍, ബ്രഹ്‌മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി, കിസ്റ്റോണ്‍ ഫൗണ്ടേഷന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, തണല്‍ അഗ്രോ ഇക്കോളജി സെന്റര്‍, മഹിളാസമഖ്യ സൊസൈറ്റി, ഹ്യുംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, പ്രാദേശിക കാര്‍ഷിക സംഘങ്ങള്‍, ക്ഷീര സംഘങ്ങള്‍, വ്യാപാരി വ്യവസായി സംഘങ്ങള്‍, മാനന്തവാടി ബ്ലോക്കിലെ സ്‌കൂള്‍ കോളേജ് പ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ നടത്തുന്ന വിത്തുത്സവത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി പറഞ്ഞു. കാര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളെയും, കൃഷി ചെയ്യേണ്ട രീതികളെ പറ്റിയും മുന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍ വിദഗ്ദ കര്‍ഷകരുടെയും, കാര്‍ഷിക ഗവേഷകസംഘത്തിന്റെയും ക്ലാസ്സുകള്‍ നടക്കും.മേള മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിഎന്നിവര്‍രക്ഷാധികാരികളുമാണ്
തിരുനെല്ലി വിത്തുത്സവം; സംഘാടക സമിതിയായി
തിരുനെല്ലി വിത്തുത്സവം ഫെബ്രുവരി 10മുതല്‍ 12വരെ കാട്ടിക്കുളത്തെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് നടത്തും. ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി എന്നിവര്‍ രക്ഷാധികാരികളായി സംഘാടകസമിതി രൂപവത്കരിച്ചു. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ ചെയര്‍മാനും തിരുനെല്ലി കര്‍ഷക ഉത്പാദനസംഘം സി.ഇ.ഒ രാജേഷ് കൃഷ്ണന്‍ കണ്‍വീനറുമാണ്.പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, ജില്ലാ ജൈവ വൈവിധ്യബോര്‍ഡ്, കൃഷി വകുപ്പ്, വനം വകുപ്പ്, കുടുംബശ്രീ മിഷന്‍, ബ്രഹ്‌മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി, കിസ്റ്റോണ്‍ ഫൗണ്ടേഷന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍, തണല്‍ അഗ്രോ ഇക്കോളജി സെന്റര്‍, മഹിളാസമഖ്യ സൊസൈറ്റി, ഹ്യുംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, പ്രാദേശിക കാര്‍ഷിക സംഘങ്ങള്‍, ക്ഷീര സംഘങ്ങള്‍, വ്യാപാരി വ്യവസായി സംഘങ്ങള്‍, മാനന്തവാടി ബ്ലോക്കിലെ സ്‌കൂള്‍ കോളേജ് പ്രതിനിധികള്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് സ്വാഗതസംഘത്തിന് രൂപം നല്‍കിയത്.
13-ഓളം പവലയിനുകളായി നെല്ല്, ചെറുധാന്യങ്ങള്‍, കിഴങ്ങ് വിളകള്‍, കുരുമുളക്,കാപ്പി,പച്ചക്കറി,വാഴ എന്നിവയുടെ വൈവിധ്യമാര്‍ന്ന നാടന്‍ വിത്തുകളുടെ പ്രദര്‍ശനവും വിപണനവും വിത്തുത്സവത്തിലുണ്ടാകും. നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ മേളയും, കലാ സാംസ്‌കാരിക പരിപാടികള്‍, വടംവലി എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടത്തും.