കേണിച്ചിറയില്‍ കൃഷിയിടങ്ങളില്‍ കാട്ടാനയിറങ്ങുന്നത് പതിവാകുന്നു.കേണിച്ചിറ എടക്കാട് വയലിലെ പാറതുണ്ടത്തില്‍
ബേബിയുടെ ആയിരത്തോളം നേന്ത്ര വാഴകള്‍ കാട്ടാനകള്‍ നശിപ്പിച്ചു. ഒറ്റ രാത്രി കൊണ്ടാണ് ആനകള്‍ വാഴകള്‍ മുഴുവന്‍ തകര്‍ത്തത്.വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനശല്യം അതിന്റെ രൂക്ഷതയില്‍ എത്തിയിട്ടും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല.വൈദ്യുതി വേലി അറ്റകുറ്റ പണി നടത്തി കാട്ടാന ശല്യം പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.നാല് ലക്ഷം രൂപയുടെ നഷ്ട്ടമാണ് ബേബിക്ക് ഉണ്ടായത്. സ്ഥലം പാട്ടത്തിനെടുത്തും , കടം വാങ്ങിയുമാണ് ബേബി വാഴ കൃഷി നടത്തിയത്. രാത്രി കാവല്‍ നിന്ന് കൃഷി സംരക്ഷിക്കാം എന്ന് വെച്ചാല്‍ കടുവയുടെ സാന്നിധ്യം മൂലം അതിന് കഴിയില്ല . വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്ന് കിടന്നതാണ് ആനകള്‍ കൃഷിയിടത്തിലേക്ക് എത്താന്‍ കാരണമായത് . എടക്കാട് വയലില്‍ കൃഷി ചെയ്ത മറ്റ് കര്‍ഷകരും ആനശല്യത്തിന്റെ ഭീഷണിയിലാണ് കഴിയുന്നത്.