നിരപരാധികളെ ഗുണ്ടകളാക്കി ചിത്രീകരിച്ചതായി പരാതി

0

നിരപരാധികളെ പോലീസ് ഗുണ്ടകളാക്കി ചിത്രീകരിച്ചതായി പരാതി. ഡി.ജി.പി.യുടെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ ആഗ് പദ്ധതിയുടെ ഭാഗമായാണ് നൂല്‍പ്പുഴ പോലീസ് നിരപരാധികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലും പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്

കഴിഞ്ഞശനിയാഴ്ചയാണ് ഗുണ്ടാലിസ്റ്റില്‍ പെട്ടവരെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെയും സംശയാസ്പദമായ സാഹചര്യത്തിലുള്ളവരെയും പിടികൂടി കസ്റ്റഡിയില്‍ വെക്കാന്‍ സംസ്ഥാന വ്യാപകമായി പൊലീസിന് നിര്‍ദ്ദേശം ലഭിച്ചത്. പൊതുവെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നൂല്‍പ്പുഴ സ്റ്റേഷന്‍ പരിധിയില്‍ സംശയാസ്പദമായ സാഹചര്യത്തിലുള്ളവരെയും മദ്യപിച്ചവരുമായ 9 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ പിറ്റേന്ന് രാവിലെ വിട്ടയക്കുകയും ചെയ്തു.എന്നാല്‍ സംസ്ഥാനത്തെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലൂടെ ഗുണ്ടകള്‍ എന്ന തലക്കെട്ട് ഓടെ ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചു. ഇതോടെ ഒരു കേസിലും പെടാത്തനിരവധി ചെറുപ്പക്കാരാണ് അപമാനിതരായത്.ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും നൂല്‍പ്പുഴ എസ്എച്ച്ഓക്കെതിരെ മാതൃകാപരമായ നടപടികള്‍ ഉണ്ടാകണമെന്നും സര്‍വകക്ഷി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉണ്ടാകുമെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ പ്രവന്റീവ് അറസ്റ്റ് മാത്രമാണ് ഉണ്ടായതെന്നും ഇവരുടെ ചിത്രങ്ങള്‍ പ്രചരിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് നൂല്‍പ്പുഴ പൊലീസ് അറിയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!