നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് :സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്തു
നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് നാലാംമൈലില്‍ തുറന്ന സായാഹ്ന ശാഖ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനു ജി കുഴിവേലി അധ്യക്ഷനായിരുന്നു. ബാങ്കിന്റെ എടിഎം കാര്‍ഡ് വിതരണോദ്ഘാടനം സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിന്‍ ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദ്യ വായ്പ വിതരണം ചെയ്തു. പത്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മികച്ച ജൈവവൈവിധ്യ സംരക്ഷക കര്‍ഷകന്‍ എ ബാലകൃഷ്ണന്‍, മുതിര്‍ന്ന ബാങ്ക് ജീവനക്കാരന്‍ കെ വി ചാക്കോ, ആദ്യകാല മെമ്പര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് രാജു മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ ജോണി, ജില്ലാ പഞ്ചായത്തംഗം കെ വിജയന്‍, കേരളാ ബാങ്ക് റീജണല്‍ ജന. മാനേജര്‍ അബ്ദുള്‍ മുജീബ്, അബ്ദുള്‍ റാഷിദ്, ശിഹാബുദ്ധീന്‍ അയാത്ത്,എം നവനീത് കുമാര്‍, എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം പി വത്സന്‍ സ്വാഗതവും കെ മുരളീധരന്‍ നന്ദിയും പറഞ്ഞു.