നോക്കുകുത്തിയായി മത്സ്യ-മാംസ മാര്‍ക്കറ്റ്

0

കെട്ടിടം പണിത് രണ്ട് വര്‍ഷമായിട്ടും വൈദ്യുതി ഇല്ലാത്തതിനാല്‍ നോക്കുകുത്തിയായി തലപ്പുഴയില്‍ പുതുതായി നിര്‍മ്മിച്ച മത്സ്യ-മാംസ മാര്‍ക്കറ്റ്. ഇലക്ട്രിക്കല്‍ വിംഗില്‍ നിന്നും നിന്നും എസ്റ്റിമേറ്റ് ലഭിക്കാത്തതാണ് വൈദ്യുതി നല്‍കാന്‍ തടസമെന്ന് പഞ്ചായത്ത് അധികൃതര്‍. മാര്‍ക്കറ്റ് ഇല്ലാത്തതിനാല്‍ മത്സ്യ കച്ചവടം നടക്കുന്നത് റോഡരികില്‍. മാര്‍ക്കറ്റ് ഉടന്‍ തുറന്നില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുവമോര്‍ച്ച. തവിഞ്ഞാല്‍ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ തലപ്പുഴയില്‍ സിഎഫ്‌സി ഫണ്ട് ഉപയോഗിച്ച് 2021-22 കാലയളവില്‍ നിര്‍മ്മിച്ചതാണ് കെട്ടിടം. 50 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണിതത്. പക്ഷെ വൈദ്യുതി ഇല്ലാത്തതിനാല്‍ കെട്ടിടം ഉപയോഗിക്കാനും കഴിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!