വാളാട് പി.എച്ച്.സി.ക്ക് പുതിയ ആംബുലന്‍സ്
വാളാട് പി.എച്ച്.സി.ക്ക് പുതിയ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്.വാര്‍ഷിക പദ്ധതിയില്‍ 22 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ ആംബുലന്‍സ് വാങ്ങിയത് .വാഹനത്തിന്റെ താക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയും സെക്രട്ടറി ജയരാജും എന്‍.എച്ച് എം – ഡി.പി എം ഡോ. സെമീഹ സെയ്തലവിക്ക് കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹീം, സ്ഥിരം സമിതി അധ്യക്ഷമാരായ ലൈജി തോമസ്, റോസമ്മ ബേബി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി.ബിജു, ടി.കെ. അയ്യപ്പന്‍, വാളാട് പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനന്ദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.