കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ജോലി നഷ്ടമായി

0

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും വര്‍ഷങ്ങളായി ജോലി ചെയ്യുന്ന എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് ജോലി നഷ്ടമായി. മാനന്തവാടി ഡിപ്പോയില്‍ നിന്നും 71 കണ്ടക്ടര്‍മാരും സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നും 75 ജീവനക്കാരും കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും 55 ജീവനക്കാര്‍ക്കുമാണ് ജോലി നഷ്ടമായത്. ഇതോടെ പല റൂട്ടിലെബസ്സ് സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടു. ജില്ലയിലെ 540 കണ്ടക്ടര്‍മാരില്‍ 201 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. മാനന്തവാടി ഡിപ്പോയിലെ 205 കണ്ടക്ടര്‍മാരില്‍ 71 പേരും സുല്‍ത്താന്‍ ബത്തേരിയിലെ 150 കണ്ടക്ടര്‍മാരില്‍ 75 എം പാനല്‍ ജീവനക്കാരെയും കല്‍പ്പറ്റ ഡിപ്പോയിലെ 185 ജീവനക്കാരില്‍ 55 ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഇന്ന് കെ.എസ്.ആര്‍ ടി.സി സര്‍വ്വീസുകള്‍ വന്‍തോതില്‍ റദ്ദ് ചെയ്യപ്പെട്ടു. മാനന്തവാടിയിലെ 94 സര്‍വ്വീസില്‍ 45 ഉം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ 80 സര്‍വ്വീസില്‍ 36 ഉം കല്‍പ്പറ്റയിലെ 36 സര്‍വ്വീസില്‍ 20 ഉം ഇന്ന് വൈകുന്നേരത്തോടെ റദ്ദ് ചെയ്തത്. സര്‍വ്വീസുകള്‍ റദ്ദ് ചെയ്യപ്പെട്ടത്തോടെ വിദ്യാത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ വരും ദിവസങ്ങളില്‍ യാത്രാ ദുരിതം വര്‍ധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!