ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 15 വരെ വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.ജനറല്‍ വിഭാഗങ്ങളായ അസ്ഥിരോഗം, പ്രസവ – സ്ത്രീ രോഗം, ഇ എന്‍ ടി, നേത്രരോഗം, ശിശുരോഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, മാനസികാരോഗ്യം, ത്വക്ക് രോഗം, ദന്ത രോഗം തുടങ്ങിയ വിഭാഗങ്ങളിലെയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ ഹൃദ്രോഗം, ന്യൂറോളജി, ന്യൂറോസര്‍ജറി, മൂത്രാശയ രോഗം, വൃക്ക രോഗം, ഉദര-കരള്‍ രോഗം, കാന്‍സര്‍ രോഗം എന്നിവയിലെയും ഡോക്ടര്‍മാരുടെ പരിശോധന സൗജന്യ മായിരിക്കും.
ഒപ്പം ലബോറട്ടറി, എം ആര്‍ ഐ സ്‌കാനിങ്, സി ടി സ്‌കാനിങ്, അള്‍ട്രാ സൗണ്ട് സ്‌കാനിങ് തുടങ്ങിയ പരിശോധനകള്‍ക്ക് നിശ്ചിത ശതമാനം ഇളവുകളും ഉണ്ടായിരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ഡി ജി എം സൂപ്പി കല്ലങ്കോടന്‍, എ ജി എം ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.