കേരളത്തിലെ ചെറുകിട പാദരക്ഷാ വ്യാപാരികളുടെ കൂട്ടായ്മയായ കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ജനുവരി 30ന് രാവിലെ 10 മണിക്ക് ബത്തേരി വ്യാപാരഭവനില്‍വയനാട് ജില്ല സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാദരക്ഷാ വ്യാപാരം നടത്തുന്ന വയനാട് ജില്ലയിലെ മുന്നൂറില്‍പ്പരം വരുന്ന ചെറുകിട പാദരക്ഷാ വ്യാപാരികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. വിവിധ സെക്ഷനുകളായി നടക്കുന്ന പരിപാടിയില്‍ സംഘടനാ ചര്‍ച്ചകള്‍, മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍, അംഗങ്ങളുടെ മക്കളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, തുടങ്ങിയ പരിപാടികളും നടക്കും. പുതുതായി വിപണിയിലെത്തുന്ന വിവിധയിനം പാദരക്ഷകളുടെ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി നടക്കും..
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് മുഖ്യ അതിഥി ആയിരിക്കും.കെ ആര്‍ എഫ് എ സംസ്ഥാന പ്രസിഡന്റ് എം എന്‍ മുജീബ് റഹ്‌മാന്‍ മലപ്പുറം മുഖ്യപ്രഭാഷണം നടത്തും.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ഉസ്മാന്‍,കെ ആര്‍ എഫ് എ സംസ്ഥാന ഭാരവാഹികളായ നൗഷല്‍ തലശ്ശേരി,ബിജു ഐശ്വര്യ കോട്ടയം,മുഹമ്മദലി കോഴിക്കോട് തുടങ്ങിയവര്‍ ഉള്‍പ്പെടെ മറ്റ് വ്യാപാരി നേതാക്കള്‍, ജനപ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, മറ്റു
വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ സമ്മേളന സ്വാഗത സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികളുടെയും ജില്ലയിലെ മൂന്ന് നിയോജകമണ്ഡലം കമ്മിറ്റികളുടെയും സഹകരണത്തോടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ ആര്‍ എഫ് എ ജില്ലാ പ്രസിഡന്റ് കെ സി അന്‍വര്‍, ജനറല്‍ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറര്‍ കെ കെ നിസാര്‍ ഭാരവാഹികളായ ഷൗക്കത്തലി മീനങ്ങാടി,എം ആര്‍ സുരേഷ് ബാബു,റിയാസ് എം,ഷബീര്‍ ജാസ് എന്നിവര്‍ സംബന്ധിച്ചു..