പത്രവിതരണക്കാരനെ കാട്ടുപന്നി ആക്രമിച്ചു
പത്രം വിതരണം ചെയ്യാന്‍ പോയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു.തൃശ്ശിലേരി കുളിരാനിയില്‍ ജോജി(23) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15നാണ് സംഭവം.രാവിലെ പത്രം വിതരണം ചെയ്യാന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശ്ശിലേരി കാറ്റാടി കവലയ്ക്ക് സമീപം വച്ച് കാട്ടുപന്നി ആക്രമിച്ചത്.പന്നിയുടെ ആക്രമണത്തില്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ജോജിയെ നാട്ടുകാര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.