ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാതെ പൈതൃക മ്യൂസിയം

0

ഉദ്ഘാടനം കഴിഞ്ഞ് മൂന്നരമാസമായിട്ടും സഞ്ചാരികള്‍ക്ക് തുറന്നു നല്‍കാതെ നൂല്‍പ്പുഴയിലെ പൈതൃക മ്യൂസിയം. പരമ്പരാഗതമായി തലമറുകള്‍ ഉപയോഗിച്ചുവന്നിരുന്ന കാര്‍ഷിക, ജീവതോപകരണങ്ങളാണ് മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയംഗോപകുമാര്‍ ഉല്‍ഘാടനം ചെയ്ത നൂല്‍പ്പുഴയിലെ പൈതൃക മ്യൂസിയമാണ് മാസങ്ങള്‍ പിന്നിടുമ്പോഴും അടഞ്ഞുതന്നെ കിടക്കുന്നത് ഇത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കാണാനുള്ള അവസരംമൊരുക്കണമെന്ന ആവശ്യംശക്തം.പുതുതലമുറയ്ക്ക് പഴയതലമുറ ഉപയോഗിച്ചുവന്നിരുന്ന കാര്‍ഷിക ജീവിതോപാധികളായ ഉപകരണങ്ങളെ പരിചയപ്പെടുത്തുക എന്നലക്ഷ്യത്തോടെയാണ് നൂല്‍പ്പുഴ പഞ്ചായത്ത് മ്യൂസിയം ആരംഭിച്ചത്. എന്നാല്‍ ഉല്‍ഘാടനം കഴിഞ്ഞ് മൂന്നര മാസം പിന്നിടുമ്പോഴും മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയിട്ടില്ല. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന കല്ലൂരിലെ മ്യൂസിയം തുറന്നാല്‍ പഞ്ചായത്തിനും നല്ലൊരു വരുമാനാകും. നിലവില്‍ സഞ്ചാരികള്‍ ഇവിടെയെത്തി തിരിച്ചുപോകുന്നതായാണ് സമീപവാസികള്‍ പറയുന്നത്. സഞ്ചാരികള്‍ക്ക് വയനാട്ടിലെ പൂര്‍വ്വികരൂടെ ജീവിത രീതികളും കാര്‍ഷിക രീതികളും മനസിലാക്കാനും മ്യൂസിയം തുറന്നുനല്‍കിയാല്‍ സാധിക്കും. എന്നാല്‍ അതിനുള്ള നടപടികളൊന്നുംതന്നെ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലന്നാണ് ആരോപണം ഉയരുന്നത്. ഐ സി ബാലകൃഷണന്‍ എം എല്‍എ അനുവദിച്ച 25 ലക്ഷവും, ഗ്രാപഞ്ചായത്ത് ഫണ്ട് പത്ത് ലക്ഷവും ചെലവഴിച്ച്ാണ് മ്യൂസിയം പൂര്‍ത്തീകരിച്ചത്.മ്യൂസിയം തുറക്കണമെന്ന ആവശ്യം ശക്തം.

Leave A Reply

Your email address will not be published.

error: Content is protected !!