കടുവാ ആക്രമണം;പിലാക്കാവില്‍ കൂട് മാറ്റിവച്ചു

0

മാനന്തവാടി നഗരസഭയിലെ പിലാക്കാവ് മണിയന്‍കുന്നില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായിവച്ച കൂട് മാറ്റി സ്ഥാപിച്ചു. നേരത്തെ വച്ചിടത്ത് രണ്ടുദിവസമായിട്ടും കടുവ കുടുങ്ങാത്തതിനെ തുടര്‍ന്ന് ശാസ്ത എസ്റ്റേറ്റ് ബംഗ്ലാവിന്റെ പരിസരത്തേക്കാണ് ചൊവ്വ വൈകിട്ട് കൂട് മാറ്റിയത്. പിലാക്കാവ്-തൃശിലേരി റോഡിനോട് ചേര്‍ന്നായിരുന്നു ആദ്യം സ്ഥാപിച്ചത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ മണിയന്‍കുന്ന് നടുത്തൊട്ടിയില്‍ ദിവാകരന്റെ പശുവിനെ പിടിച്ചതിനെ തുടര്‍ന്നാണ് കൂടുവച്ചത്. ഇതിനുമുമ്പും പശുവിനെയും ആടിനെയും പിടികൂടിയിരുന്നു. കടുവ തുടര്‍ച്ചയായി വളര്‍ത്തുമൃഗങ്ങളെ പിടിച്ചതോടെ നാട് ഭീതിയിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!