കല്ലുമൊട്ടംകുന്നില്‍ വന്യമൃഗം ആടിനെ കടിച്ചുകൊന്നു.
മാനന്തവാടി കല്ലുമൊട്ടംകുന്നില്‍ വന്യമൃഗത്തിന്റ ആക്രമണത്തില്‍ ആട് ചത്തു.മണിതൊട്ടി ബിജുവിന്റെ ആടിനെയാണ് വന്യമൃഗം ആക്രമിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ 4.45നാണ് സംഭവം.ലൈറ്റ് ഇട്ടതോടെ വന്യമൃഗം ഓടി പോകുന്നതാണ് ബിജു കണ്ടത്.ഇന്നലെ വൈകിട്ട് എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം തേയില തോട്ടത്തില്‍ വന്യമൃഗ സാന്നിധ്യം കണ്ടതായി തൊഴിലാളികള്‍ പറഞ്ഞിരുന്നു.