കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ്

0

മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്റെയും വെള്ളമുണ്ട ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും നേതൃത്വത്തില്‍ വെള്ളമുണ്ട പഞ്ചായത്തിലെ കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തി. കന്നുകാലികളില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ചര്‍മ്മമുഴ എന്ന മാരക രോഗത്തിന് എതിരെയായിരുന്നു പ്രതിരോധ കുത്തിവെപ്പ്.പുല്ലുപാറ, പുളിഞ്ഞാല്‍, നാരോക്കടവ്, മൊതക്കര, കള്ളം വെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് കുത്തിവെപ്പ് നടന്നത്.

ചര്‍മ്മമുഴയ്ക്ക് എതിരെയുള്ള വാക്‌സിനുകള്‍ മൃഗാശുപത്രികളില്‍ ലഭ്യമല്ലാതെ വന്നതോടെയാണ് ഇങ്ങനെയൊരു ദൗത്യത്തിന് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷനും വെള്ളമുണ്ട ക്ഷീരോല്‍പാദക സഹകരണ സംഘവും മുന്നിട്ടിറങ്ങിയത്. പുല്ലുപാറ, പുളിഞ്ഞാല്‍, നാരോക്കടവ്, മൊതക്കര, കള്ളം വെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് കുത്തിവെപ്പ് നടന്നത്.പാല്‍ സൊസൈറ്റി പ്രസിഡന്റ് സന്തോഷ് കോറോത്ത് വീട് സെക്രട്ടറി മെല്‍ബി,Dr. ബാസില്‍, MDFA വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ബിജു പാറ്റിയാല്‍, സെക്രട്ടറി തമ്പി തട്ടാം പറമ്പില്‍, ജോ. സെക്രട്ടറി നിഷ മധു, MDFA മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യന്‍ കാവനാല്‍,മധു മറ്റത്തില്‍,മനോജ്,അബൂബക്കര്‍ എന്നിവര്‍ പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!