ആറാട്ട് മഹോത്സവം ആഘോഷിച്ചു

0

കമ്മനശ്രീ വള്ളിയൂര്‍ ഭഗവതീ ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം ആഘോഷിച്ചു.നിട്ടറ തറവാട്ടില്‍ നിന്നും വില്ലും ശരവും വീട്ടിയേരി തറവാട്ടില്‍ നിന്നും തിരുവാഭരണങ്ങളും വാദ്യഘോഷ അകമ്പടിയോടെയാണ് ക്ഷേത്രം സന്നിധിയിലെത്തിയത്. തന്ത്രി മാടമന ശ്രീകൃഷ്ണന്‍ എമ്പ്രാന്തിരി, മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി ,എക്‌സിക്യുട്ടീവ് ഓഫീസര്‍ സദാനന്ദന്‍ ,ട്രെസ്റ്റി ബോര്‍ഡ് അംഗങ്ങളായ വിഎം വാസുദേവന്‍, എ വി വിജയന്‍, സിനോയ് വി പി ,വിനേഷ്‌കമ്മന, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എ ബാലകൃഷ്ണന്‍, സെക്രട്ടറി രഞ്ജിത്ത് മംഗലശ്ശേരി, വികസനസമിതി പ്രസിഡന്റ് ജെമിനിചന്ദ്രന്‍ സെക്രട്ടറി ഇ.സതീശന്‍ മറ്റ്അംഗങ്ങള്‍ മാതൃസമിതി എന്നിവര്‍ നേതൃത്വം നല്‍കി. ദേവസ്വം ബോര്‍ഡ് മെമ്പര്‍രാമചന്ദ്രന്‍ , എടവക പഞ്ചായത്ത് പ്രസിഡറ്റ് പ്രദീപന്‍ മാസ്റ്റര്‍ ,മറ്റ് മെമ്പര്‍ന്മാരും സന്നിഹിതരായിരുന്നു. സന്തോഷ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. നാഗ പ്രതിഷ്ഠ,നവഗം, പഞ്ച ഗവ്യകലശപൂജ, തോറ്റം, അന്നദാനം, തായമ്പക, തിരുവാറാട്ട് സോപാനനൃത്തം എന്നിവയോടെ ഉത്സവം സമാപിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!