പൂതാടി മഹാക്ഷേത്രം നവീകരണ കലശം 19 മുതല്‍ 29 വരെ

0

പുതാടി മഹാക്ഷേത്രത്തില്‍ നവീകരണ കലശം ഈ മാസം 19 മുതല്‍ 29 വരെ നടക്കും. മഹാദേവനും ,മഹാവിഷ്ണു വിനും തുല്യ പ്രാധാന്യത്തോടെയും രണ്ട് ധ്വജ പ്രതിഷ്ഠയോടും കൂടി പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ നവികരണ കലശത്തോടനുബന്ധിച്ച് എല്ലാ ദിവസവും , താന്ത്രിക കര്‍മ്മങ്ങളോടൊപ്പം അന്നദാനവും കലാപരിപാടികളും നടക്കും .

പുതാടി മഹാക്ഷേത്രം ചിരപുരാധനവും . ഇതര ക്ഷേത്രങ്ങളുമായി ഉപമിക്കാന്‍ കഴിയാത്തതുമാണ് . ക്ഷേത്രത്തില്‍ ഉപദേവതകളായി ഗോപാലകൃഷ്ണ്ണന്‍ , ഗണപതി , സീതദേവി , ലവ കുശന്മാര്‍ , അയ്യപ്പന്‍ , സുബ്രഹ്‌മണ്യന്‍ . നാഗം .എന്നിവരുടെ സാന്നിദ്ധ്യവും , ബ്രഹ്‌മ രക്ഷസിന്റെ സങ്കല്‍പ്പവും ഉണ്ട് . ഒറ്റ പീഠത്തില്‍ ശൈവ – വൈഷ്ണ്ണവ , ചൈതന്യമുള്ള പരദേവത ക്ഷേത്രവും . ഭഗവതി ക്ഷേത്രവും . ഗുരു നീലകണ്ഠന്‍ , സരസ്വതി , ഭദ്രകാളി എന്നി പ്രതിഷ്ഠകളും . ഗുളികന്‍ സ്ഥാനവും ഉള്ള ക്ഷേത്ര സമുച്ചയം കൂടിയാണ് പുതാടി മഹാക്ഷേത്രം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നാഗത്ത് കാവില്‍ ജയന്‍ നമ്പൂതിരിപ്പാട് . മേല്‍ശാന്തി മാടമന ഇല്ലത്ത് , ഈശ്വരന്‍ എബ്രാന്തിരി . മരങ്ങാട് ഇല്ലത്ത് പ്രസാദ് എബ്രാന്തിരി .എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നവികരണ കലശ പൂജകള്‍ നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു . കലശത്തോടുനുബന്ധിച്ച് എല്ലാ ദിവസവും താന്ത്രിക കര്‍മ്മങ്ങളും , അന്നദാനവും , വിവിധ കലാപരിപാടികളും നടക്കും .

Leave A Reply

Your email address will not be published.

error: Content is protected !!