തോമസിന്റെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാര തുക തികച്ചും അപര്യാപ്തം: കേരളാ കോണ്‍ഗ്രസ്
കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ട പരിഹാര തുക തികച്ചും അപര്യാപ്തമാണെന്നും വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ആന്റണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നാല് അതിരുകളും വനങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂവിസ്ത്രീയില്‍ 35% വനങ്ങളുള്ള ,ദൂരിപക്ഷം പഞ്ചായത്തുകളും കൃഷിഭൂമിയും വനാതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. വന മൃഗശല്യപരിഹാരത്തിനായി മാറി മാറി വന്ന സര്‍ക്കാറുകള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വ്യവസ്ഥകളും നിയമങ്ങളും വെച്ച് കാലാകാലങ്ങളില്‍ പുറപ്പെട്ടുവിക്കുന്ന പദ്ധതികള്‍ ഒന്നു തന്നെയും ഫലപ്രദമായില്ല. കൃഷിക്കാര്‍ക്ക് ജീവഹാനിയും കൃഷി നാശവും ഉണ്ടാക്കുന്ന മൃഗങ്ങളുടെ വംശവര്‍ദ്ധനവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. നമ്മുടെ വനങ്ങളില്‍ ഉള്‍കൊള്ളുവാന്‍ കഴിയാത്ത വിധം വംശ വര്‍ദ്ധനവ് ഉണ്ടായതു കൊണ്ടാണ് വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും കയറുന്നതും മനുഷ്യരെയും, വളര്‍ത്തുമൃഗങ്ങളെയും കൊന്നൊടുക്കുന്നതും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതും എന്ന വസ്തുത ഗവണ്‍മെന്റ് തിരിച്ചറിയണമെന്നും ആന്റണി പറഞ്ഞു.കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജോസഫ് കളപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് തലച്ചിറ മുഖ്യ പ്രഭാഷണം നടത്തി. ,അഡ്വ.ജോര്‍ജ് വാതുപറമ്പില്‍, ജോണ്‍ സെബാസ്റ്റ്യന്‍, കെ.എം.പൗലോസ്,കെ.ടി.ജോര്‍ജ്, ബിജു എലിയാസ്, ജിതേഷ് കുര്യക്കോസ്, ജനീഷ് എളമ്പാശ്ശേരി, റോയി തവിഞ്ഞാല്‍, സിബി ജോണ്‍, സണ്ണി പുല്‍പ്പള്ളി, പൗലോസ് കെ.വി.,അബ്രാഹം പി.എം തുടങ്ങിയവര്‍ സംസാരിച്ചു.