വനം വകുപ്പ് മന്ത്രി രാജിവെച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണംകെ.കെ അബ്രഹാം
ജില്ലയിലെ കര്‍ഷകനെ സ്വന്തം കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വനം വകുപ്പ് മന്ത്രി രാജിവെച്ച് പൊതു സമൂഹത്തോട് പരസ്യമായി മാപ്പു പറയണമെന്ന് കെപിസിസിജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാം.വന്യമൃഗ ശല്യം കൊണ്ട് മരണഭയത്തിലാണ് വയനാട്.കുഞ്ഞുങ്ങളെ മനസമാധാനത്തോടെ സ്‌കൂളുകളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്നില്ല.
ക്ഷീര കര്‍ഷകര്‍ക്ക് രാവിലെ തൊഴുത്തില്‍ ധൈര്യപ്പെട്ട് പോകാന്‍ കഴിയുന്നില്ല.എന്തിനേറെ രാവിലെ മുറ്റത്തിറങ്ങി വര്‍ത്തമാന പത്രം പോലും എടുക്കാന്‍ കഴിയുന്നതില്ല.രക്തം വിയര്‍പ്പാക്കി നേടിയെടുത്ത ജീവനോപാധികളും കൃഷികളും കണ്ണടച്ചതുറക്കുമ്പോഴേയ്ക്കും നശി്പ്പിക്കുന്നു.ദുരിതം പേറി ജീവിയ്ക്കുന്ന കര്‍ഷക ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു.കര്‍ഷകരെ ഒരു വിധത്തിലും സഹായിക്കുന്നില്ലന്ന് മാത്രമല്ല. അവരെ കൃഷിയിടങ്ങളില്‍ നിന്നും.
കിടപ്പാടങ്ങളില്‍ നിന്നും ആട്ടിപ്പായിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്ക് വകുപ്പ് മന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് കര്‍ഷക ജനത നിസ്സഹായരായി നോക്കി നില്ക്കുന്ന ഗതികേടാണ് വയനാട്ടില്‍ .മനുഷ്യന്റെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങളെ അവഗണിക്കുന്ന മന്ത്രിയ്ക്ക് സ്ഥാനത്ത് തുടരാന്‍ ധാര്‍മിക മായ അവകാശമില്ല.പ്രസ്തുത സാഹചര്യത്തില്‍ വനം വകുപ്പ് മന്ത്രി രാജി വെയ്ക്കുന്നതാണ് ഉചിതം. കെ.കെ. ഏബ്രഹാം ചൂണ്ടിക്കാട്ടി . സ്വന്തം കൃഷിയിടത്തില്‍ വച്ച് കടുവയുടെ ആക്രമണത്തിന് വിധേയനായി മരിച്ച കര്‍ഷകന്റെ കുടുബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കുകയും
കുടു:ബാംഗത്തിന് ജോലി നല്കുകയും വേണം.കെ.കെ അബ്രഹാംആവശ്യപ്പെട്ടു.