ഹര്‍ത്താല്‍ ആരംഭിച്ചു.

0

പുതുശേരിയില്‍ തോമസിനെ ആക്രമിച്ച കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. മാനന്തവാടി താലൂക്കില്‍ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കടുവഭീതി തുടരുന്നതിനാല്‍ ഇന്ന് തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക പഞ്ചായത്തിലെ രണ്ട് സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.അതേസമയം, കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമങ്ങള്‍ തുടരുകയാണ്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂടും വിവിധയിടങ്ങളിലായി ഏഴ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. മുത്തങ്ങ ആനപന്തിയില്‍ നിന്ന് ഇന്നലെ എത്തിച്ച കുങ്കിയാനയെയും ഇന്ന് തിരച്ചിലിന് ഇറക്കും.ആര്‍ആര്‍ടി ഉള്‍പ്പടെ വനം വകുപ്പിന്റെ വലിയ സംഘം കടുവയെ പിടികൂടാനുള്ള ദൗത്യത്തിലുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം.

Leave A Reply

Your email address will not be published.

error: Content is protected !!