കടുവാ ആക്രമണത്തില്‍ മരണം;പന്തം കൊളുത്തി പ്രകടനവുമായി കെ.സി.വൈ.എം

0

പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പ്രദേശവാസിയായ സാലു കൊല്ലപ്പെട്ട സംഭവത്തോടുള്ള വനം വകുപ്പിന്റെ തികഞ്ഞ അനാസ്ഥയില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം രൂപതയുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി.വയനാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികളും, പ്രസ്ഥാനങ്ങളും ജനപക്ഷത്ത് നിന്ന് ഇക്കാര്യങ്ങളില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് രൂപതാ സമിതി ആവശ്യപ്പെട്ടു.മുന്‍ രൂപത പ്രസിഡന്റ് സജിന്‍ ചാലില്‍ മുഖ്യ പ്രഭാഷണം നടത്തി. കല്ലോടി മേഖല പ്രസിഡന്റ് ലിബിന്‍ മേപ്പുറത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയില്‍, കോര്‍ഡിനേറ്റര്‍ അഖില്‍ ജോസ് വാഴച്ചാലില്‍, ട്രഷറര്‍ ബിബിന്‍ പിലാപള്ളി, ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, രൂപതാ സിന്‍ഡിക്കേറ്റ് അംഗം അഷ്ജാന്‍, മാനന്തവാടി മേഖലാ പ്രസിഡന്റ് ലിബിന്‍, ദ്വാരക മേഖല പ്രസിഡന്റ് അജയ്, പയ്യമ്പള്ളി മേഖല വൈസ് പ്രസിഡന്റ് നിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളിലെ യുവജന നേതാക്കളും, വൈദികരുമടക്കം അന്‍പതിലേറെ പേര്‍ പ്രതിഷേധ പ്രകടനത്തിലും സമ്മേളനത്തിലും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!