കാട്ടിമൂല വെണ്‍മണിയിലും കടുവാ ഭീതി

0

പുതുശേരിക്ക് പുറമെ കാട്ടിമൂല വെണ്‍മണിയിലും കടുവാ ഭീതി. വെണ്‍മണിയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി ഗ്രാമ പഞ്ചായത്ത്. കടുവാ ഭീതി കാരണം തവിഞ്ഞാല്‍ ഗ്രാമത്തിലെ ഏഴ് വാര്‍ഡുകളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തി നിര്‍ത്തി വെച്ചു. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്താന്‍ ഗ്രാമ പഞ്ചായത്ത് സൗകര്യമൊരുക്കും.

വരയാല്‍ ഫോറെസ്റ്റ് റേഞ്ചിലെ കാട്ടി മൂല വെണ്മണിയിലും കടുവയുടെ കാല്‍പ്പാട് കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് നാട്ടുകാര്‍ കാല്‍പ്പാട് കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയും കാല്‍പ്പാട് കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പുതുശേരി വെള്ളാരംകുന്ന് പ്രദേശത്ത് കര്‍ഷകനായ തോമസിനെ ആക്രമിച്ച അതെ കടുവയുടെ കാല്‍പ്പാടാണെന്നാണ് പ്രാഥമിക നിഗമനം. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗത്തില്‍ വരയാല്‍ , തവിഞ്ഞാല്‍ സെക്ഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ ജാഗ്രത നിര്‍ദേശം നല്‍കാനും, അടിയന്തിരമായി കൂട് സ്ഥാപിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ 12 മുതല്‍ 18 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കാനും തീരുമാനമായി. കൂടാതെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ എത്താന്‍ പഞ്ചായത്ത് പ്രത്യേക സൗകര്യമൊരുക്കാനും തീരുമാനമായി.

 

Leave A Reply

Your email address will not be published.

error: Content is protected !!