റബ്ബര്‍ വിലയിടിവ് :മരങ്ങള്‍ മുറിച്ചുമാറ്റുന്നു 

0

റബ്ബര്‍ വിലയിടിഞ്ഞു.കര്‍ഷകര്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചു വിറ്റ് മറ്റ് കൃഷികളിലേക്ക് ചുവട് മാറുന്നു . ജില്ലയില്‍ നിന്നും നിരവധി ലോഡ് മരങ്ങളാണ് റബ്ബര്‍ കൃഷി പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് മുറിച്ച് മാറ്റപ്പെടുന്നത് .സ്ഥിരമായ വിലയില്ലാത്തതും , ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്തതും , കര്‍ഷകരെ വലച്ചു . സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും , ഈ മേഖലയില്‍ നിന്നും കര്‍ഷകരെ പിന്‍ന്തിരിപ്പിക്കുകയാണ് . റബ്ബര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ വിലസ്ഥിരതയും , മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉടനടി വേണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത് .

കുരുമുളക് അടക്കമുള്ള മറ്റ് നാണ്യവിളകളുടെ വില തകര്‍ച്ചയും രോഗബാധയും മൂലം കാര്‍ഷിക മേഖല തകര്‍ന്നേതോടെയാണ് , ജില്ലയിലെ കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിഞ്ഞത് .എന്നാല്‍ ഇന്ന് റബ്ബറിന്റെ അവസ്ഥയും പ്രതികൂലമായിരിക്കുകയാണ് . സ്ഥിരമായ വിലയില്ലാത്തതും , ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്തതും , കര്‍ഷകരെ വലച്ചു . സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതും , ഈ മേഖലയില്‍ നിന്നും കര്‍ഷകരെ പിന്‍ന്തിരിപ്പിക്കുകയാണ് . കൊവിഡ് കാലവും , മഴക്കാലത്ത് ഉല്പ്പാദനം നടത്താന്‍ കഴിയാത്തതും മൂലം ഉള്ള മരങ്ങള്‍ മുറിച്ചു വില്പ്പന നടത്തുകയാണ് കര്‍ഷകര്‍ . ജില്ലയില്‍ നിന്നും നിരവധി ലോഡ് റബ്ബര്‍ മരങ്ങളാണ് ദിവസവും ചുരമിറങ്ങുന്നത് . പ്ലയിവുഡ് നിര്‍മ്മാണത്തിനും , ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്നതിനും , ,വിറകിനുമായാണ് റബ്ബര്‍ മരങ്ങള്‍ പ്രധാനമായും ഉപയോഗിക്കുന്നത് .മരങ്ങള്‍ മുറിച്ചു നീക്കി മറ്റ് കൃഷികള്‍ നടത്താനാണ് ഇപ്പോള്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത് . റബ്ബര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ വിലസ്ഥിരതയും , മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഉടനടി വേണമെന്ന ആവശ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത് .

.

Leave A Reply

Your email address will not be published.

error: Content is protected !!