പൂപ്പൊലിയില്‍ ജനപ്രവാഹം

0

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സന്ദര്‍ശകരുടെ തിരക്ക്. 8 ദിവസം കൊണ്ട് പുഷ്പമേള സന്ദര്‍ശിച്ചത് 1,91,124 പേര്‍. ടിക്കറ്റ് വരുമാനത്തില്‍ ലഭിച്ചത് 8591895രൂപ.ഇന്നലെ മാത്രം 66651 പേരാണ് എത്തിയത്.200ല്‍പ്പരം സ്റ്റാളുകളാണ് സന്ദര്‍ശകര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുള്ളത്. ജനുവരി 15 നാണ് പൂപ്പൊലി അവസാനിക്കുന്നത്.

മേളയില്‍ ഒരുക്കിയ കലാസന്ധ്യയില്‍ ആയിരങ്ങളാണ് കാഴ്ചക്കാരായത് അമ്മ്യൂസ്മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടിലിലും മരണക്കിണറിലും വലിയ തിരക്കാണ്. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് പൂപ്പൊലി നഗരിയിലേക്ക് ഒഴുകുന്നത്. പൂപ്പൊലി വിജയത്തിനായി പോലീസും ജനപ്രധിനിധികളും, നാട്ടുകാരും ട്രാഫിക്ക് നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!