കുപ്പിവള പൊട്ടി കൈമുറിഞ്ഞിട്ടും ഒപ്പന പൂര്‍ത്തിയാക്കി വയനാട്ടുകാരി ആമിന
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി ഒപ്പനമത്സരത്തില്‍ കൈയിലെ കുപ്പിവളപൊട്ടി കൈ മുറിഞ്ഞിട്ടും നിര്‍ത്താതെ ഒപ്പന കളിച്ച് എ ഗ്രേഡ് കരസ്ഥമാക്കി പനമരം ജിഎച്ച്എസിലെ ആമിനയും ടീമും.ഒപ്പനയുടെ തുടക്കത്തില്‍ തന്നെ കയ്യിലെ കുപ്പിവള പൊട്ടി ആമിനയുടെ കൈയ്യില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി.രക്ത തുള്ളികള്‍ സഹ മത്സരാര്‍ഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു. മത്സരത്തിന്റെ അവസാനമായപ്പോഴെക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തം പടര്‍ന്നിരുന്നു. ഇത് കണ്ട സഹ മത്സരാര്‍ഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ആമിന ഒപ്പന പാട്ടിന്റെ താളത്തിനൊപ്പം ചുവട് വെക്കുകയായിരുന്നു.അവളുടെ സിശ്ചയദാര്‍ഡ്യത്തിന് മുമ്പില്‍ എഗ്രേഡോടെയാണ് ടീം മടങ്ങിയത്.’അവള്‍ തോല്‍ക്കാന്‍ തയ്യാറെല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എങ്ങനെ മത്സരം പാതിവഴിയില്‍ നിര്‍ത്തും … പെട്ടന്ന് അവളെ കണ്ടപ്പോള്‍ കളിനിറുത്തി വേദിയില്‍ നിന്ന് ഇറങ്ങിയാലോ എന്ന് ചിന്തിച്ചതാ … അവളുടെ ആവേശത്തില്‍ ഞങ്ങളും ചുവട് വെച്ചു.’എന്നാണ് കൂടെ കളിച്ചവര്‍ പറഞ്ഞത്.
പനമരം എസ്പിസി യുടെ നേതൃത്വത്തില്‍ ആമിനയ്ക്ക് സ്വീകരണമൊരുക്കി പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.കൈയില്‍ നിന്നും രക്തം വാര്‍ന്നൊഴികിയിട്ടും ദൃഡനിശ്ചയത്തോടെ ഒപ്പന കളിച്ച് എ ഗ്രേഡ് കരസ്ഥമാക്കിയ ആമിനയ്ക്ക് അധ്യാപകരായ റീത്തമ്മ ജോര്‍ജ് , രേഖ കെ , നവാസ് ടി ,അജിത കെ ശ്രീനിവാസന്‍ പി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി സ്വീകരിച്ചു.