ബത്തേരിയിലിറങ്ങിയ കൊലയാളി ആന പി എം 2വിനെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രാവിലെ ഏഴരയോടെയാണ് നടപടികള്‍ ആരംഭിച്ചത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലാണ് നടപടികള്‍. വനാതിര്‍ത്തികളിലും കനത്ത സുരക്ഷയാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്.ബത്തേരി ടൗണിലിറങ്ങി ആളെ ആക്രമിച്ച് ഭീതി പരത്തിയ കൊലയാളി ആന പി എം 2വിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് തുടരുകയാണ്. രാവിലെ 7.30 യോടെയാണ് ദൗത്യം ആരംഭിച്ചത്. മയക്കുവെടിവെക്കാനുള്ള വിദഗ്ദര ടക്കം 150 – ളം വരുന്ന സംഘമാണ് ആനയെ പിടികൂടാനുള്ള സംഘത്തിലുള്ളത്. വയനാട് വന്യജീവി സങ്കേതം മേധാവി അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീമും ആനയെ പിടികൂടുന്ന ശ്രമങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യുന്നുണ്ട്. ആന നിലവില്‍ കട്ടയാട് ഭാഗത്ത് ഉളളതായാണ് കാണിക്കുന്നത്. സുരക്ഷയുടെ ഭാഗമായി വനാതിര്‍ത്തികളില്‍ ശക്തമായ സുരക്ഷയും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.