പൂപ്പൊലി നഗരിയില്‍ റേഞ്ചില്ല;സന്ദര്‍ശകര്‍ക്ക് സൗജന്യ വൈഫൈ നല്‍കി കേരളാവിഷന്‍.

0

പൂപ്പൊലി നഗരിയിലെത്തിയാല്‍ വിവിധ കമ്പനികളുടെ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തന രഹിതമാണ്.ഈ സാഹചര്യത്തില്‍ കേരളാ വിഷന്റെ സൗജന്യ വൈഫൈ സംവിധാനം സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.പൂപ്പൊലി നഗരിയില്‍ രണ്ടിടങ്ങളിലായി സ്ഥാപിച്ച സംവിധാനം ആയിരക്കണക്കിനാളുകളാണ് ഉപയോഗപ്പെടുത്തുന്നത്.കേരളാ വിഷന്റെ വൈഫൈ കണക്ട് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ നല്‍കണം.പിന്നീട് ലഭിക്കുന്ന ഒ. ടി.പി നല്‍കിയാല്‍ സൗജന്യ വൈഫൈ ലഭിക്കും.പുഷ്പ നഗരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വലിയ ആശ്വാസമാവുകയാണ് കേരള വിഷന്റെ സൗജന്യ വൈ ഫൈ.

Leave A Reply

Your email address will not be published.

error: Content is protected !!