കാഞ്ഞിരത്തിനാല്‍ ജെയിംസും കുടുംബവും വയനാട് കലക്ട്രേറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല സമരം നാളെ 2700 ദിവസം പൂര്‍ത്തിയാവുന്നു.അധികൃതരുടെ അനീതിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ജെയിംസ് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.2015ലെ സ്വാതന്ത്ര്യദിനത്തിലാണ് ജെയിംസ് കലക്ടറേറ്റിനു മുമ്പില്‍ അനിശ്ചിത കാല സമരം തുടങ്ങിയത്.
ഗുഢാലോചനയിലൂടെ വനം വകുപ്പ് കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്ത 12 ഏക്കര്‍ കൃഷിഭൂമി വീണ്ടെടുക്കുന്നതിനു ജയിംസ് 2015ലെ സ്വാതന്ത്ര്യദിനത്തില്‍ കലക്ടറേറ്റിനു മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹം ഇപ്പോഴും തുടരുകയാണ്. കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ ജോസ്-ജോര്‍ജ് സഹോദരങ്ങള്‍ വിലയ്ക്കുവാങ്ങിയ ജന്‍മം ഭൂമിയാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നു അന്വേഷണങ്ങളില്‍ വ്യക്തമായെങ്കിലും ഭൂമി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ജയിംസ്-ട്രീസ ദമ്പതികള്‍ ആവശ്യപ്പെടുന്ന കമ്പോളവില നല്‍കുന്നതിലും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണ്. ഏറ്റവും ഒടുവില്‍ ഭൂമിയുടെ അവകാശികളെ കമ്പോളവിലയുടെ കാര്യത്തില്‍ പല തട്ടുകളിലാക്കി പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ജെയിംസ് പറഞ്ഞു.