പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.
പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1995-96 വര്‍ഷത്തില്‍ എസ്എസ്എല്‍സിക്ക് പഠിച്ച വിദ്യാര്‍ഥികളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു.സ്‌കൂളില്‍ നിന്നും ആദ്യമായി വിരമിച്ച കമലാസനന്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ 95, 96 വര്‍ഷത്തില്‍ സ്‌കൂള്‍ ലീഡറായിരുന്ന സുഭാഷ് അധ്യക്ഷനായിരുന്നു.പൂര്‍വ്വ അധ്യാപകരായിരുന്ന കരുണന്‍ മാസ്റ്റര്‍, വി. എസ്. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദീര്‍ഘകാലം സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന പിറ്റി മുകുന്ദന്‍ മാസ്റ്റര്‍, മലയാളം അധ്യാപികയായിരുന്ന സാവിത്രി ടീച്ചര്‍ എന്നിവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തി .