പൂപ്പൊലിയെ വരവേല്‍ക്കാനൊരുങ്ങി അമ്പലവയല്‍:കൊവിഡിനെതിരെ ജാഗ്രതവേണമെന്ന് കലക്ടര്‍

0

ജനുവരി 1 മുതല്‍ 15 വരെ നടക്കുന്ന പൂപ്പൊലി ഇത്തവണ കൂടുതല്‍ വര്‍ണ്ണ മനോഹരമാക്കാനാണ് സംഘാടകരുടെ ശ്രമം. ഉത്തരാഖണ്ഡില്‍ നിന്നെത്തിച്ച അലങ്കാര മത്സ്യങ്ങള്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവക്കൊപ്പം ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം, ട്രീ ഹട്ട്, ജലധാര, പക്ഷിമൃഗാദികള്‍ ,ശില്‍പ്പങ്ങള്‍ എന്നിവയും ഒരുങ്ങിക്കഴിഞ്ഞു.കൊവിഡിനെതിരെ സന്ദര്‍ശകര്‍ സ്വയം പ്രതിരോധമൊരുക്കി വേണം എത്താനെന്നും ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു . ഏകദേശം അഞ്ച് ലക്ഷം പേര്‍ ഇത്തവണ പൂപ്പൊലിക്ക് എത്തുമെന്നാണ് പ്രതീക്ഷ .

 

Leave A Reply

Your email address will not be published.

error: Content is protected !!