സുല്‍ത്താന്‍ബത്തേരി കട്ടയാട് വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടിനു കുറുകെ നിര്‍മ്മിച്ച കലുങ്കാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ഏഴ് മീറ്റര്‍ വീതിയുള്ള തോടിനുകുറുകെ രണ്ട് മീറ്റര്‍ വീതിയില്‍ കലുങ്ക് നിര്‍മ്മിച്ചതോടെ മഴവെള്ളം കലുങ്ക് കവിഞ്ഞൊഴുകി കൃഷിയിടത്തിലൂടെ ഒഴുകുന്നതാണ് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലക്ഷങ്ങള്‍ മുടക്കി വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടിനുകുറുകെ കലുങ്ക് നിര്‍മ്മിച്ചത്.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലക്ഷങ്ങള്‍ മുടക്കി വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന തോടിനുകുറുകെ കലുങ്ക് നിര്‍മ്മിച്ചത്. അഞ്ച് മീറ്റര്‍ മുതല്‍ ഏഴ് മീറ്റര്‍ വരെ വീതിയുള്ള തോടിനുകുറുകെ രണ്ട് മീറ്റര്‍ വീതിയിലാണ് കലുങ്ക് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയൊരു മഴപെയ്താല്‍ പോലും വെള്ളം കൃഷിയിടത്തിലേക്ക് ഒഴുകുകയാണ്.നിര്‍മ്മാണത്തിലെ അശാസ്ത്രീയത പ്രദേശത്തെ കര്‍ഷകരെയാണ് ദുരിതത്തിലാക്കുന്നത്.കനത്ത മഴയില്‍ സുല്‍ത്താന്‍ബത്തേരി ടൗണില്‍ നിന്നും, വനമേഖലയില്‍ നിന്നുമുള്ള വെള്ളം കുത്തിയൊലിച്ചെത്തുമ്പോല്‍ സുഖമമായി ഒഴുകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ കലുങ്ക് കവിഞ്ഞ് വെള്ളം സമീപത്തെ നെല്‍കൃഷിയടക്കം ചെയ്യുന്ന വയലിലേക്കാണ് ഒഴുകിയെത്തുന്നത്. ഇത് വ്യാപകകൃഷിനാശത്തിന് കാരണമാകുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നു.കലുങ്ക് നിര്‍മ്മാണ സമയത്ത് സമീപത്തെ പാടശേഖര സമിതിയെ അറിയിക്കാതെയാണ് പ്രവര്‍ത്തികള്‍ നടത്തിയതെന്നും ആരോപണമുണ്ട്. ചെറിയൊരു മഴപെയ്താല്‍ പോലും വെള്ളം കൃഷിയിടത്തിലേക്ക് മറിയുകയാണ്. ഇതുകാരണം പലകര്‍ഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ.്