കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം കല്‍പ്പറ്റയിലെ ബാബു പരപ്പന്‍പാറ നഗറില്‍ എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കെ.എഫ് .പി.എസ്.എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എന്‍ രാജേഷ് അധ്യക്ഷനായിരുന്നു.എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ജി.എസ് ഉമാശങ്കര്‍ വിശിഷ്ടാതിഥി ആയി സംസാരിച്ചു.ജനറല്‍ സെക്രട്ടറി കെ.എ.സേതുമാധവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന ട്രഷറര്‍ പി വിനോദ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.എ.ജോണ്‍സണ്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.