മൃതദേഹത്തോട് അനാദരവ്;മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.പനമരം പഞ്ചായത്തിലെ പുതൂര്‍ പണിയ കോളനിയിലെ അഭിജിത്ത് എന്ന 19 വയസ്സുകാരനെയാണ് അരിവാള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ വേണ്ട രീതിയിലുള്ള ചികിത്സ ലഭിച്ചില്ലെന്നും മരണത്തിന് ശേഷം മൃതദേഹത്തോട് അനാദരവ് കാണിച്ചതായും ബന്ധുക്കള്‍ പറയുന്നു.