ഹിന്ദി അധ്യാപക് മഞ്ച് വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ നടന്നു.ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് മുഖ്യ പ്രഭാഷണം നടത്തി.ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ പ്രസിഡന്റ് സി.നാസര്‍ അധ്യക്ഷനായിരുന്നു.ചടങ്ങില്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ദക്ഷിണ ഭാരത് ഹിന്ദി പ്രചാര സഭയില്‍ നിന്ന് ഡോക്ടറേറ് നേടിയ ഷിന്‍സി സേവ്യറിനെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിച്ചു.മുഹമ്മദ് മുസ്തഫ, കെ.എ. ഹാരീസ്, ടി.സി.ശാലിനി, ബി. അജികുമാര്‍, പി.എസ്.ബിനു, ഡോ.റീന, കെ.പ്രദീപ്, സയ്യിദ് ഫാസില്‍, വി.എസ്.രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.