ബത്തേരി കട്ടയാട് പ്രദീപിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്.അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വര്‍ണ്ണവും അറുപതിനായിരം രൂപയുംമോഷണം പോയി.വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കും വൈകീട്ട് മൂന്നേമുക്കാലിനുമിടയ്ക്കാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ പറയുന്നു.പ്രദീപിന് കൂലിപ്പണിയും, ജിഷ സമീപത്തെ അംഗനവാടിയില്‍ ആയയുമാണ്.കുട്ടികളെ സ്‌കൂളില്‍ വിട്ട് വീട് പൂട്ടി ഇരുവരും ജോലിക്ക് പോയസമയത്താണ് മോഷണം നടന്നത്.വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിതുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.അലമാര കുത്തിതുറക്കാന്‍ ഉപയോഗിച്ച വെട്ടുകത്തിയും റൂമില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രാത്രിതന്നെ ബത്തേരി പോലിസെത്തി പ്രാഥമിക അന്വേഷണം നടത്തി. പിന്നീട് ഇന്ന് രാവിലെ വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണംപിടിച്ചെത്തിയ പൊലിസ് നായ സംഭവസ്ഥലത്തുനിന്നും ഒരുകിലോമീറ്ററോളം മാറി ബത്തേരി ടൗണിന് സമീപമെത്തി നിന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.