സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കുടുക്കി എന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ചുള്ളിയോട് എന്ന സ്ഥലത്തും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ക്ക് ബാധകമാണ്. സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഈ ഉത്തരവ് പാലിക്കുന്നുവെന്ന് അമ്പലവയല്‍, നൂല്‍പ്പുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒയും ഉറപ്പാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി ആളുകള്‍ എത്തുന്നത് ജില്ലയില്‍ കോവിഡ് ഭീഷണി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.